സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഭാര്യ റൈഹാന സിദ്ദീഖ്. നാട്ടില്‍ നിന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയെങ്കിലും കാണാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു
ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുറങ്കലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കാണാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയ ഭാര്യ റൈഹാനക്ക് കാണാ നായില്ല. കഴിഞ്ഞ ഒരാഴ്ചയായി കാപ്പനെ കാണാനായി ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു റൈഹാന യും മകനും. കാപ്പനെ ഏപ്രില്‍ 30 നാണ് എയിംസില്‍ എത്തിച്ചത്. അടുത്ത ദിവസം തന്നെ റൈഹാ നയും മകനും എയിംസില്‍ എത്തിയെങ്കിലും സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലിസ് അനുവദിച്ചില്ല.
ഇതിനിടെ സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും ഭര്‍ത്താവിനെ കാണാന്‍ ഉത്തര്‍പ്ര ദേശ് പൊലിസ് അനുവദിച്ചില്ല. ഭര്‍ത്താവിനെ നേരില്‍ കാണാനായി ഡെല്‍ഹി ആശുപത്രിയില്‍ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ വീണ്ടും അതീവ രഹസ്യമായി സര്‍ക്കാര്‍ ജയിലേക്ക് മാറ്റിയ വിവരം ഭാര്യ അറിയുന്നത്. വ്യാഴാഴ്ച രാത്രി യോടെ ഡല്‍ഹി എയിംസില്‍ നിന്ന് കാപ്പനെ മഥുര ജയി ലിലേക്ക് രഹസ്യമായി മാറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യ സ്ഥി തി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ജയിലേക്ക് മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ വെച്ച് കോവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ ആശുപത്രി യില്‍ കെട്ടിയിട്ട് ദ്രോഹിച്ച യു പി പൊലീസ് നടപടിയെ തുടര്‍ന്നാണ് എയിംസിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് ഉണ്ടായത്. അടിയന്തര ചികിത്സ ലഭ്യമാക്കണമെ ന്നാവശ്യ പ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് എയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഭാര്യക്ക് ഡല്‍ഹി യില്‍ ആശുപത്രിയില്‍ സിദ്ദീഖ് കാപ്പനെ കാണാമെന്നും കോടതി ഹര്‍ജി പരിഗണിക്കവെ പറഞ്ഞി രുന്നു. ഇതേ തുടര്‍ന്ന് ഭാര്യ റൈഹാന എയിംസിലെത്തിയെങ്കിലും കാപ്പനെ കാണാന്‍ അനുവദിച്ചി രുന്നില്ല. സുപ്രീം കോടതി വിധി അനുസരിച്ച് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.