Home

‘സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി,കുടുക്കിയത് മനോരമ ലേഖകന്റെ മൊഴി’; വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം

യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേ ഖകനായിരുന്ന ബിനു വിജയന്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകളും യുപി പൊലീസി ന് നല്‍കിയ മൊഴികളും കാപ്പനെതിരായ കേസുകളില്‍ പ്രധാന തെളിവുകളായതെന്ന് ദേശീയമാധ്യമം ‘ന്യൂസ്ലോണ്‍ഡ്രി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂഡല്‍ഹി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ യുപി പൊലീസിന് സഹായകമായത് മലയാള മനോ രമ പറ്റ്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയെന്ന ആരോപണത്തെ ശരിവച്ച് യുപി പൊലിസിന്റെ കുറ്റ പത്രം.

ഡല്‍ഹിയില്‍ കെയുഡബ്‌ള്യുജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത ഇ ളക്കിവിടും വിധം വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ക്കെതിരായി കൂ ടി അന്വേഷണം വേണമെന്നും ബി നു യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നതായി ദേശീയമാധ്യമം’ ന്യൂസ് ലോന്‍ഡറി ‘ റിപ്പോര്‍ട്ടു ചെയ്തു.

സിദ്ദീഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് ഹാത്രാസിലേക്ക് പുറപ്പെട്ടത് മുതല്‍ നിരീക്ഷിച്ചാണ് മഥുര ടോള്‍ പ്ലാ സയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.യാത്രയെ സംബന്ധിച്ച് വിവരം നല്‍കിയതിന്റെ പിന്നിലും ആ രോപിതരാണെന്ന ഉറപ്പിക്കുന്നതാണ് ചാര്‍ജ് ഷീറ്റിലെ പരാമര്‍ശങ്ങള്‍. മനോരമയുടെ ഡല്‍ഹി ലേഖക നായിരുന്ന ബിനു വിജയന്‍ ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എ ഡിറ്റര്‍ ജി ശ്രീദത്തന് അയച്ച ഇ മെയില്‍ സന്ദേശം യുപി എടിഎസ് സിദ്ദീഖ് കാപ്പനെതിരേയുള്ള ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020 നവംബര്‍ 23ന് ആണ് ബിനു വിജയന്‍ ഇമെയില്‍ അയക്കുന്നത്.സിഎഎ വിരുദ്ധപ്രക്ഷോഭം, ജാമി അമില്ലിയ വിദ്യാര്‍ഥി പ്രക്ഷാഭം എന്നീ സംഭവങ്ങളില്‍ മതവികാരം ഇളക്കിവിടുന്ന തരത്തില്‍ സിദ്ദീഖ് കാ പ്പന്‍ വാര്‍ത്തകള്‍ നല്‍കിയെന്നും ഏഷ്യാനെറ്റ് ന്യൂസ്,മീഡിയവണ്‍ ലേഖകരെ അത്തരം വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചു എന്നുമൊക്കെയാണ് ഇരുവരും പൊലിസിന് മൊഴികൊടുത്തതായി പറയുന്നത്. ഈ രണ്ട് ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് വന്നു. എന്നാല്‍ ചാനലുകളിലെ മാധ്യമപ്രവര്‍ ത്തകര്‍ ക്കെതിരായി നടപടിയുണ്ടായില്ല.

ഡല്‍ഹിയില്‍ ദീര്‍ഘനാള്‍ മനോരമയ്ക്കായി ബിജെപി വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത് ബിനുവായി രുന്നു. സിദ്ദിഖും മറ്റുചില കെയുഡബ്‌ള്യുജെ മാധ്യമപ്രവര്‍ത്തകരും വര്‍ഗീയ താല്‍പ്പര്യത്തോടെ നിരന്ത രം വാര്‍ത്തകള്‍ നല്‍കിയെന്ന് ബിനു അറിയിച്ചതായി 2020 ഡിസംബര്‍ 31ന് ഡെയിലി ഡയറി എന്‍ട്രിയാ യി യുപി പൊലീസ് കേസ് ഫയലില്‍ രേഖപ്പെടുത്തി.

തുടര്‍ന്ന് പൊലീസ് ബിനുവിനെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നും ഇമെയിലില്‍ അറിയിക്കു ന്ന കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താമെന്നും ബിനു അറിയിച്ചു. ദേശീയ അഖണ്ഡതയ്ക്കും മതസൗ ഹാര്‍ദ്ദത്തിനും അപകടം ചെയ്യും വിധം വര്‍ഗീയത പടര്‍ത്തുന്നതില്‍ സിദ്ദിഖിന്റെയും ഡല്‍ഹിയിലെ മറ്റു ചില കെയുഡബ്ള്യുജെ നേതാക്കളുടെയും പങ്ക് എന്നാണ് ബിനുവിന്റെ മൊഴിയിലെ ആദ്യ ഉപതലക്കെ ട്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന യാതൊരു രേഖയും ബിനു കൈമാറിയിട്ടില്ല.

ബിനു വിജയന്‍ ഇപ്പോള്‍ പാട്ന ലേഖകനാണ്. സിദ്ദീഖ് കാപ്പന്‍ കേസിലെ അന്വേഷ ണോദ്യോഗസ്ഥരെ ഉദ്ധരിച്ച് 2020 ഡിസംബര്‍ 31ന് ബിനുവിജയനാണ് സിദ്ദീഖ് കാപ്പ നെതിരെ ഇ മെയില്‍ സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാപ്പന്‍ വി ഭാഗീയമായ വാര്‍ത്തകള്‍ നല്‍കി കലാപത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്.

സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഓര്‍ഗനൈസറിന്റെ അസോ ഷ്യേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. ഇതാണ് സിദ്ധീഖ് കാപ്പനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുക്കാന്‍ ശ്രീദത്തനെ പ്രരിപ്പിച്ചതെന്നാണ് ആരോപണം. നോയിഡയിലെ എസ്ടിഎഫ് ഓഫിസിലെത്തി തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പേപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ത നിക്ക് ഭീഷണിയുണ്ടെന്നു കൂടി ശ്രീദത്തന്‍ പറഞ്ഞിരുന്നു.

Newslaundry has learnt that STF has included a statement by Binu Vijayan, a journalist with the Malayalam publication Malayala Manorama. Vijayan’s statement alleges Kappan misappropriat ed funds while Kappan was secretary of the Delhi chapter of Kerala Union of Working Journalists and spread “fake news to incite communal violence and pose danger to national integrity and communal harmony”.

കെയുഡ്ബ്ലിയുജെ ഡല്‍ഹി ഘടകത്തിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കോപ്പി സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് സിദ്ദീഖ് കാപ്പന്‍ ഫെഡ റല്‍ ബാങ്കുമായി ആശയവിനിമയം നട ത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ബ്രാഞ്ചിലെ ക്ലര്‍ക്കാണ് 2020 ഏപ്രില്‍ 20ന് പ്രസ്തുത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡൗണ്‍ ലോ ഡ് ചെയ്തതും ബിനു വിജയന് അയച്ച് കൊടുത്തതും.

സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി

പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തോടും ഭാരവാഹികളോടുമുള്ള പകയുടെ പേരി ല്‍ സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി ചിത്രീകരിച്ചാണ് ബിനു വിജയനും ശ്രീദത്തനും പൊലിസിന് തെളിവു നല്‍കിയിരിക്കുന്നത്. മാന്യമായി ജോലി ചെയ്യു ന്ന തങ്ങള്‍ക്കൊക്കെയുള്ള ഒരു മുന്നറിയിപ്പാണ് സിദ്ദീഖ് കാപ്പന്‍ സംഭവമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സെക്രട്ടറി എം പ്രശാന്ത് പറഞ്ഞതായി ന്യൂസ് ലോന്‍ഡറി റിപ്പോര്‍ട്ട് ചെയ്തു. മ നോരമ ലേഖകന്‍ ബിനുവിജയന്റെ സന്ദേശം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവു കള്‍ എടിഎസ് സൂചിപ്പിക്കുന്നില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.