കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടര്‍ന്നാണ് സിദ്ദിഖ് കാ പ്പന്‍ ജയിലില്‍ കഴിഞ്ഞത്. ജാമ്യ ത്തില്‍ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പന്‍ ഡല്‍ഹിയില്‍ കഴിയണം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്ത കന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധിക ളോടെയാണ് ജാമ്യം. വരുന്ന ആ റാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിന് ശേഷം ആവശ്യമെങ്കില്‍ കേരളത്തിലേക്ക് പോകാം എ ന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റി സ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജറായി ഹാജര്‍ രേഖപ്പെടുത്തണമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ എല്ലാ ദിവസവും ഹിയറിങിന് ഹാജരാവണമെന്നും നിര്‍ദേശമുണ്ട്. കാപ്പന്റെ പാ സ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.സിദ്ദീഖ് കാപ്പനെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുത് എന്നാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പൂര്‍ണമായും കോടതി അംഗീകരിച്ചില്ല. ആറ് ആഴ്ചകള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാം എന്ന ഉപാധി യോടെ കോടതി ജാമ്യം അനുവദിക്കുകയായിരന്നു.
അതേസമയം ജാമ്യം അനുവദിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം സംബ ന്ധിച്ച് അവ്യക്തത തുടരുകയാണ്. യുഎപിഎ കേസില്‍ മാത്രമാണ് കാപ്പന് നിലവില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രാകരമുള്ള കേസില്‍ കൂടി ജാമ്യം ലഭിച്ചാ ല്‍ മാത്രമേ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറ ത്തിറങ്ങാനാകൂ. 2020 ഒക്ടോബര്‍ അ ഞ്ചിനാണ് യുപി പൊലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ ദലിത് പെണ്‍ കുട്ടിയുടെ പീഡന കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറ സ്റ്റ്.
ഹത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണം എന്നു പറയുന്നത് കുറ്റകൃത്യമാണോയെന്നും കാപ്പന്‍ സഞ്ചരി ച്ച കാറില്‍ നിന്ന് കണ്ടെടുത്ത ലഘു ലേഖകളില്‍ അപകടകരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. കാപ്പനെതിരെ കൂട്ടുപ്രതിയുടെ മൊഴിയുണ്ടെന്നായിരുന്നു യുപി സര്‍ക്കാര്‍ വാദം. കൂട്ടു പ്രതിയുടെ മൊഴി തെളിവായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഇത് തള്ളി.
കേസില്‍ വിചാരണ നടപടി ഉടന്‍ ആരംഭിക്കുമോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഇതുവ രെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാന്‍ ഞങ്ങള്‍ നടപടിയെടുക്കുന്നു എന്നുമായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വേണ്ടി ഹാജരായി അഭിഭാഷകന്‍ കോടതിയെ അറി യിച്ചത്.
ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനാ യി പുറപ്പെട്ട സിദ്ദീഖ് കാപ്പനെ യാത്രാമധ്യേ യുപി പൊലീസ് പിടികൂടുകയായിരുന്നു. ഡല്‍ഹിക്ക് അ ടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വെച്ച് 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറ സ്റ്റ് ചെയ്ത ശേഷം സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയി ല്‍ വിടുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ യുഎപിഎ ചുമത്തി. ഹത്രസ് സംഭവത്തി ന്റെ പശ്ചാത്തലത്തില്‍ സമുദായ സംഘര്‍ഷത്തിനു ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ കേസ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കോവിഡ് പിടികൂടി ആരോഗ്യ സ്ഥിതി മോശമായെ ങ്കിലും ശരിയായ ചികിത്സ നല്‍കാതിരുന്നത് വിവാദമങ്ങള്‍ക്കിടയാക്കിയി രുന്നു. ജയിലില്‍ താന്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും ആശുപത്രിയില്‍ തന്നെ ചങ്ങലക്കിട്ടിരി ക്കുകയാണെന്നും കാപ്പന്‍ വിളിച്ചു പറഞ്ഞതായി ഭാര്യ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.