സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്ന് മഥുര ജയില്‍ സൂപ്രണ്ട് പറഞ്ഞു.
സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയിരുന്നത്. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാ ഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പല്‍ ജയിലില്‍ തിരിച്ചെത്തിയത്. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകണ്. ഇത് പൂര്‍ണമായ കോടതിയലക്ഷ്യമാണ്. ആവശ്യമായ ചികിത്സ നല്‍കണമെന്ന് സുപ്രിംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വാര്‍ഡിലല്ല ആദ്യം സിദ്ദീഖ് കാപ്പനെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. പിന്നീട് കോവിഡ് വാര്‍ഡിലേക്ക് മാറ്റി. പൊലീസ് ആശുപത്രിയെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. എനിക്ക് ആശുപത്രിയില്‍ വച്ച് കാപ്പനെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാണാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും ഡല്‍ഹിയിലാണ്. മഥുരയിലേക്ക് തിരിച്ചു കൊണ്ടു പോകുമെന്ന കാര്യത്തില്‍ എനിക്ക് വിവരമൊന്നും കിട്ടിയിരുന്നില്ല- അവര്‍ പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.