രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് മരണവിവരം ഫെയ്‌സ്ബുക്കില്‍ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാതമുണ്ടാ യ തോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ അന്ത്യം സംഭവിച്ചു. ഇക്കഴി ഞ്ഞ ഏപ്രില്‍ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തരമായി ഓ ക്സിജന്‍ സിലിണ്ടറും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവന്‍ ജാ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെ മുന്‍നിര സിത്താര്‍വാദകരില്‍ ഒരാളാണ് ദേബു ചൗധരി. ടാന്‍സന്റെ പിന്‍മുറക്കാര്‍ തുടക്കമിട്ട ജയ്പുര്‍ സെനിയ ഘരാന പിന്തുട രുന്നയാളാണ്. മുഷ്താഖ് അലിയുടെ ശിഷ്യനാണ്. നാലാം വയസിലാണ് സംഗീതപഠനം ആരംഭിച്ചത്. നിരവധി രാഗങ്ങള്‍ ചിട്ടപ്പെടുത്തിയ ദേബു ചൗധരി ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.