കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ ‘സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍’പുരസ്‌കാരം എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ.എ.വി അനൂപിന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമ്മാനിച്ചു.
കുവൈറ്റ് : കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ ‘സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍’പുരസ്‌കാരം എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ.എ. വി അനൂപിന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി സമ്മാനിച്ചു. സാമൂ ഹിക പ്രവര്‍ത്തകന്‍, ചലച്ചിത്ര നടന്‍, നിര്‍മ്മാതാവ്, നാടക പ്രവര്‍ത്തകന്‍, ബിസിനസ്മാന്‍ തുടങ്ങി ബഹുമുഖ പ്രതിഭയാണ് ഡോ.എ.വി അനൂപ്.
സിനിമയും നാടകവും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമൊക്കെയായി ചെന്നൈ മലയാളികള്‍ക്കിടയില്‍ സജീവമാണ് വ്യവസായി കൂടിയായ ഡോ.എ.വി.അനൂപ്. എ.വി.എ ഗ്രൂപ്പി ന്റെ മാനേജിങ്ങ് ഡയറക്ട റായ അനൂപ്, കാന്‍സറിനെതിരായ പോരാട്ടമടക്കമുള്ള നിരവധി മാതൃക പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്നയാള്‍ കൂടിയാണ്. ശ്രീനാരായണഗുരുവിനെ ചികിത്സിച്ച ചോലയില്‍ കുഞ്ഞുമാമി വൈ ദ്യരുടെ കുടുംബാംഗമാണ് അദ്ദേഹം.
അവസാനനാളുകളില്‍ ഗുരുവിനെ ചികിത്സിച്ചിരുന്നത് അലോപ്പതി ഡോക്ടര്‍ കൂടിയായ അദ്ദേഹ ത്തിന്റെ മാതൃ പിതാവായിരുന്നു. പിതൃപിതാവ് എ.സി.ഗോവിന്ദന്‍ കോഴിക്കോട് മജിസ്‌ട്രേറ്റ് ആയിരു ന്നു. കുട്ടിക്കാലത്ത് ഗുരുവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എ.വി.അനൂപ്, മുത്തച്ഛന്‍ രചിച്ച കുട്ടികളുടെ ശ്രീനാരായണ ഗുരു, കുട്ടികളുടെ കുമരനാശാന്‍ എന്നീ പുസ്തകങ്ങളില്‍ ആകൃഷ്ട നായി. ഗുരു പൂര്‍വികരോട് പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഡോ.എ.വി.അനൂപ് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതത്തിലുടനീളം.
25 ഓളം സിനിമകള്‍ നിര്‍മ്മിച്ച ഡോ.അനൂപ് ഗുരുദേവ ദര്‍ശനങ്ങളും ജീവിതവും ഉള്‍ക്കൊള്ളിച്ചു കൊണ്ടു ‘യുഗപുരുഷനും’ പിന്നീട് ‘വിശ്വഗുരുവും’ നിര്‍മ്മിച്ചു. ഏറ്റവും കു റഞ്ഞ സമയത്തിനുള്ളി ല്‍ ഒരു സിനിമ സ്‌ക്രിപ്‌റ്റെഴുതി റിലീസ് ചെയ്തു എന്ന ഗിന്നസ് റെക്കോര്‍ഡും ഡോ. എ.വി.അനൂപ് നിര്‍മ്മിച്ച വിശ്വഗുരു എന്ന ചിത്രത്തിനാണ്. 51 മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കി റിലീസ് ചെയ്തത്.
സിനിമയിലേക്കെത്തി നടനായും നിര്‍മാതാവായും തിളങ്ങി.പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ടായിരുന്നു മുന്നോട്ടുള്ള പ്രയാണം. മെഡിമിക്‌സ്, സഞ്ജീവനം, മേളം അങ്ങനെ പെരുമയു ള്ള വ്യവസായ ശൃംഘലകള്‍ ഏറെയുണ്ടെങ്കിലും സിനിമയോടും നാടകത്തോടുമൊക്കെയുള്ള സ്‌നേ ഹം നിലനിര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. അയ്യായിരം വര്‍ഷം പഴക്കമുള്ള ആയുര്‍വേദ ത്തിന്റെ ഗുണം ലോകത്തിലുള്ള എല്ലാവര്‍ക്കും ആധുനിക ചികിത്സാ സൗകര്യങ്ങളോടെ എത്തിച്ചു കൊടു ക്കുകയാണ് ഡോ. എ.വി.അനൂപിന്റെ ലക്ഷ്യം.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.