പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു
ചെന്നൈ: മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദ ഗതി ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍ കും. പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വിവേചനം സൃഷ്ടിക്കുന്നതാണ് ഭേദഗതിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെ ടുത്ത കക്ഷികള്‍ ഏകാഭിപ്രായത്തോടെ സാമ്പത്തിക സംവരണത്തെ എതി ര്‍ത്തു. വിധിക്കെതിരെ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. ഭരണഘടന ഉയര്‍ത്തിപ്പി ടിക്കുന്ന സമൂഹ്യ നീതിക്കു വിരുദ്ധമാണ് 103-ാം ഭേദഗതിയെന്ന് സര്‍വകക്ഷി യോഗം പ്രമേയത്തില്‍ പറഞ്ഞു. വിവിധ സുപ്രിം കോടതി വിധികള്‍ക്കും എതിരാണിത്. പാവപ്പെട്ടവര്‍ക്കിടയില്‍ ജാതി വി വേചനത്തിനാണ് ഭേദഗതി വഴിയൊരുക്കുകയെന്ന് പ്രമേയം പറയുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ പിന്തുണയ്ക്കുമ്പോള്‍ തന്നെ സമൂഹ്യ നീതിയുടെ അടിസ്ഥാന ഘടന തകര്‍ക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പ്രമേയം പറഞ്ഞു. ഡിഎംകെ സഖ്യകക്ഷികളായ ഇട തു പാര്‍ട്ടികളും എംഡിഎംകെയും വിസികെയും യോഗത്തില്‍ പങ്കെടുത്തു. എന്‍ഡിഎ സഖ്യക ക്ഷിയായ പിഎംകെയും യോഗത്തിനെത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.