സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരി ച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെ ന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍ വയോണ്‍മെന്റല്‍ സ്റ്റഡീ സിന്റെ (സിഎസ്ഇഎസ്) ചെയര്‍മാനാണ്
കൊച്ചി: സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാ ര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയര്‍മാനാണ്. പബ്ലിക്ക് ഫിനാന്‍ സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരില്‍ ഒരാ ളായിരുന്നു. കേരളത്തിന്റെ വികസന മാതൃക സംബന്ധിച്ച അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയ മാണ്.
ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. പത്തനംതിട്ട കാതോലി ക്കേറ്റ് കോളേജില്‍ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോര്‍ജ് എസ്ബിഐയിലും തിരു വനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റ ഡീസിലും പ്രവര്‍ത്തിച്ചു. പിന്നീട് കൊച്ചി സര്‍വക ലാശാലയില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. അവിടെ നിന്ന് ഡയറക്ടറായാണ് 2020ല്‍ വിരമിച്ചത്.
ഭാര്യ: ഷേര്‍ളി (റിട്ട.ബിഎസ്എന്‍എല്‍). മക്കള്‍: ജസ്റ്റിന്‍ ജോര്‍ജ്(ബിസിനസ്),ജീന്‍ ജോര്‍ജ്(അബു ദാബി), ഡോ.ആന്‍ ജോര്‍ജ് (യുസികോളേജ് ആലുവ).മരുമക്കള്‍: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി),എബ്രഹാം വര്‍ഗീസ്(അബദാബി),ഡോ.അറിവഴകന്‍ (സെന്റ് സേവ്യേഴ്‌സ് കോളേജ് പാളയംകോട്ട).
മരണാനന്തര ശുശ്രൂഷ ഓഗസ്റ്റ് 12(വെള്ളിയാഴ്ച) മൂന്നിന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള വസതിയില്‍ ആരംഭിക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.