Home

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ; ഓപ്പറേഷന്‍ പി ഹണ്ടില്‍ 28 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പി ക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍ പി-ഹണ്ട് എന്ന പേരില്‍ കേരള പൊലീസിന്റെ സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ 370 കേസുകളും രജിസ്റ്റര്‍ ചെയ്തു.

വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പിടിയിലായവരില്‍ ഏറെപ്പേരും ഐടി മേഖലയില്‍ നിന്നുള്ളവരാണ്. പിടിച്ചെടുത്ത ഉപകരണങ്ങ ളില്‍ നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ പലരും കുട്ടികളെ കടത്തുന്നത് ഉള്‍പ്പെടെയുള്ള കാ ര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ ഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിച്ച 429 ഉപകരണ ങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങ ളാണ് ഇവയില്‍ ഉണ്ടായിരുന്നത്. ദൃശ്യങ്ങള്‍ കാണുകയും ആധുനിക സാങ്കേതികവിദ്യ ഉപ യോഗിച്ച് മായ്ച്ചു കളയുകയും ചെയ്തിരുന്നതായും കണ്ടെത്തി.

ഫോണുകള്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഫോര്‍മാറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫോ ണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവയും പിടിച്ചെടു ത്തിട്ടുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.