ഭക്ഷ്യവസ്തുക്കളുടെ ചെറുകിട കച്ചവടത്തിന് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കു ന്നി ല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അ ല്ലാത്ത നിത്യോപയോഗ സാധനങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയ കേ ന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ധനമന്ത്രി
തിരുവനന്തപുരം : ഭക്ഷ്യവസ്തുക്കളുടെ ചെറുകിട കച്ചവടത്തിന് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കു ന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പായ്ക്ക് ചെയ്ത് ലേബ ല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത നി ത്യോപയോഗ സാധനങ്ങളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാന ത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഭക്ഷ്യധാന്യങ്ങളുടെ അഞ്ചുശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കില്ല. ഈ പരിധിയില്‍ നിന്ന് ചെറുകിട സംരംഭകരെയും ചെറുകിട ഉല്‍പ്പാദകരെയും ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ എന്‍ ബാല ഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പാദകരും പായ്ക്കുചെയ്ത് വില്‍ക്കു ന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച കേന്ദ്ര തീരുമാനം കേരളത്തില്‍ നടപ്പാക്കില്ല.അതിനാല്‍ ഒരു സാധനത്തിനും വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതേ സമയം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമായിരിക്കും. സപ്ലൈകോയിലും ത്രിവേണി സ്റ്റോറുകളിലും കടകളിലും സ്വന്തമായി പായ്ക്കുചെയ്ത് നല്‍കുന്ന അരിക്കും മറ്റ് ധാന്യങ്ങള്‍ക്കും നികു തി വാങ്ങേണ്ടതില്ലെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇപ്പോള്‍ പായ്ക്ക് ചെയ്ത ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെയും അഞ്ചുശതമാനം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയിരി ക്കു കയാണ്. ഇത് കുടുംബശ്രീ പോലുള്ള ചെറുകിട സംരംഭകരെയും ഉല്‍പ്പാദകരെയും ബാധിക്കു മെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇവരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെ ട്ടതായി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പല കടകളും തെറ്റായി അഞ്ച് ശതമാനം ജിഎസ്ടി വാങ്ങാന്‍ തുടങ്ങിയതായി പരാതി ഉയര്‍ന്നു. ഇ ത്തരത്തില്‍ നികുതി വാങ്ങിയാല്‍ പരാതിപ്പെടാം. കര്‍ശന നടപടിയു ണ്ടാകും. പ്രാദേശികമായാ ണ് ഉല്‍പന്നങ്ങള്‍ പായ്ക്കുചെയ്ത് നല്‍കുന്ന കുടുംബശ്രീയ്ക്കും നികുതി പ്രശ്നമാകില്ല. മില്‍മ തൈര്,മോര് പോലെയുള്ളവ ബ്രാന്‍ഡഡ് ആ യതിനാല്‍ നികുതി ബാധകമാകുന്നു. ജിഎസ്ടിയുമായി അളവ് തൂക്ക നിയമ വ്യവസ്ഥ ബന്ധിപ്പിച്ച് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിലെ വ്യവസ്ഥകളും ആ ശയ കുഴപ്പമുണ്ടാക്കുന്നു. ഇവ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ജിഎസ്ടി കൗണ്‍സിലലടക്കം സംസ്ഥാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.