ചെന്നൈ: തമിഴ്‌നാട് സാത്താന്‍കുളം കസ്റ്റഡി കൊലപാതകത്തില്‍ പോലീസിനെതിരെ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. സാക്ഷികളുടെ മൊഴി പോലീസ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഇരുവരും പോലീസിനെ മര്‍ദിച്ചെന്ന വാദം തെറ്റാണെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാപാരികളായ ബെനിക്‌സിനും ജയരാജിനുമെതിരെ പോലീസ് വ്യാജകേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും മദ്രാസ് ഹൈക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ സമയത്ത് ബെനിക്‌സും ജയരാജനും കട അടയ്ക്കാന്‍ വൈകിയെന്നും, ഇത് ചോദ്യം ചെയ്ത പോലീസിനെ മര്‍ദ്ദിച്ചു എന്നുമായിരുന്നു എഫ്‌ഐആര്‍. പൊലീസ് കസ്റ്റഡിയിലിരിക്കെ ഉണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.