ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സോഫ്റ്റ് വെയർ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ സമയം യാത്രക്കാർക്ക് കാത്തിരിപ്പ് നേരിടേണ്ടിവരുമെന്നും സാമൂഹ്യമാധ്യമമായ എക്സിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ ആളുകളെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ സജ്ജമാണെന്നും കഴിയുന്നത്ര വേഗത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ അറിയിച്ചു. “ഈ സമയത്ത് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു,” കമ്പനി കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളിൽ പ്രയാസം നേരിടുന്നതായി യാത്രികരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ജനത്തിരക്കിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.