മലയാളിയായ അമിത് നായരെ കൊലപ്പെടുത്തിയ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോ ടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സഹോദരി ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടി വ ച്ചുകൊന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. മലയാളിയായ അമിത് നായരെ കൊലപ്പെ ടുത്തിയ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്.
മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അമിത്തിന്റെ ഭാര്യ മമതയാണ് സുപ്രീംകോടതിയെ സ മീപിച്ചത്. ജാമ്യം നിഷേധിച്ച കോടതി പൊലീ സിനു മുന്നില്‍ ഹാജരാകാന്‍ മുകേഷിന് നിര്‍ദേശം നല്‍കി. വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ രാജസ്ഥാന്‍ വിചാരണക്കോടതിക്കും നിര്‍ദേശ മുണ്ട്. 2017ല്‍ ആണ് മുകേഷ് ചൗധരി അമിത്തിനെ കൊലപ്പെടുത്തിയത്. സഹോദരിയെ വിവാഹം ചെയ്തതിനു പ്രതികാരമായിട്ടായിരുന്നു കൊല.
2015ലാണ് മമതയും അമിത്തും വിവാഹിതരായത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എ തിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ജാതി മാറി വിവാഹം കഴിച്ചതിനുള്ള പ്രതികാരമായി മമതയു ടെ വീട്ടുകാര്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 2017ല്‍ ഗര്‍ഭിണിയായ യുവതി യുടെ മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ സഹോദരന്‍ വെടിവെച്ച് കൊന്നത്.
അമിത്തും മമതയും താമസിച്ചിരുന്ന വീട്ടില്‍ മമതയുടെ മാതാപിതാക്കളായ ജീവന്‍ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലര്‍ക്കൊപ്പം എത്തി കൊലപാതകം നടത്തുക യായിരുന്നു വെന്നാണ് പൊലീസ് കേസ്. വെടിവച്ചാണ് അമിത്തിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.