അനിതയുടെ അനിയത്തിയുടെ കല്യാണം നടത്തിയത് താനാണെന്ന് പുറത്തുവന്ന സംഭാഷണ ത്തില്‍ മോന്‍സന്‍ പറയുന്നു. 18ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഒരു മാസത്തിനകം പണം തിരികെ നല്‍ കുമെന്നും അനിത പറഞ്ഞിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണ ങ്ങിയതെന്നും മോന്‍സന്‍
കൊച്ചി: പ്രവാസി മലയാളി അനിത പുല്ലയിലിനെ വെട്ടിലാക്കി വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ഫോണ്‍ സംഭാഷണം പുറ ത്ത്. അനിതയുടെ അനുജത്തിയുടെ വിവാഹ ത്തിന് താന്‍ പതിനെട്ട് ലക്ഷം രൂപ നല്‍കിയ എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്ന ത്. ഒരുമാസത്തിനകം പണം തിരികെ നല്‍കുമെന്നും അനിത പറഞ്ഞിരുന്നു.ഇത് തിരിച്ച് ചോദിച്ചതിന് പിന്നാലെയാണ് അനിത തന്നോട് പിണങ്ങിയതെന്നും മോന്‍സന്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മുന്‍പ് പരാതിക്കാരുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം.
ഒരു മാസത്തിനകം പണം യൂറോയായി തിരികെ നല്‍കാമെന്നാണ് അനിത മോന്‍സനോട് പറഞ്ഞത്. എ ന്നാല്‍ പണം തിരികെ ചോദിച്ചതില്‍ അനിത അതൃപ്തി പ്രകടിപ്പി ച്ചു. ഇത് ഇവര്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടി ക്കുകയും അനിതയ്ക്ക് മോന്‍സനോട് വൈരാഗ്യം തോന്നുകയും ചെയ്തു. പണം അനിതയ്ക്ക് കൈമാറിയതി ന്റെ എല്ലാ രേഖ ക ളും മോന്‍സന്റെ പക്കലുണ്ടെന്നും എല്ലാം വെളിപ്പെടുത്തിയാല്‍ അനിത കുടുങ്ങുമെ ന്നും ഫോണ്‍ സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നു.
വിദേശത്തുള്ള അനിതയുടെ മൊഴിയെടുത്തതിനു പിന്നാലെ അനിതക്കെതിരെയുള്ള മോന്‍സന്റെ ഫോ ണ്‍ സംഭാഷണം പുറത്ത് വന്നത്. മോന്‍സന്റെ തട്ടിപ്പുമായി ബന്ധ പ്പെട്ടാണ് അനിത പുല്ലയിലിന്റെ മൊഴി യെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടു ത്തിയത്. മോന്‍സന്റെ തട്ടിപ്പുക ളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും,തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടി പ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ പല ഇടപാടും അനിത അറി ഞ്ഞുകൊണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
എന്നാല്‍ അനിതയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് മോന്‍സന്റെ ഫോണ്‍ സംഭാഷണം.അനുജത്തിയുടെ വിവാഹത്തിന് നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടത് മുത ലാണ് ഇവര്‍ പിരിഞ്ഞതെന്നാണ് മോന്‍സന്‍ പറയുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.