സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിധിച്ച പത്ത് വര്‍ ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കി. 2018ല്‍ തമിഴ്‌നാട് തിരിപ്പൂരിലെ കോടതി യാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി ശിക്ഷ വിധിച്ചത്
ന്യൂഡല്‍ഹി : സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് സുപ്രീംകോടതി റദ്ദാക്കി. 2018ല്‍ തമിഴ്‌നാട് തിരിപ്പൂരിലെ കോടതിയാണ് പ്രതി ക്കെതിരെ പോക്‌സോ കേസ് ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെ തിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധിയുണ്ടായത്.
വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാ യിരുന്നു ഇയാള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പെ ണ്‍കുട്ടി സന്തോഷപൂര്‍ണമായ വിവാ ഹജീവിതം നയിക്കുകയാണെന്നും ഇവരുടെ കുടംബജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇട പെടുന്നത് നിതിയല്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്റെ വാദം അംഗീകരിക്കുകയായിരുന്നു.
പീഡനനം നടക്കുന്ന സമയം പെണ്‍കുട്ടിയ്ക്ക് 14 വയസ് മാത്രമാണുണ്ടായിരുന്നതെന്ന് സര്‍ക്കാരിനുവോണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ പെണ്‍കുട്ടിക്ക് 15 വയസാ യിരുന്നെന്നും 17-ാമത്തെ വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ള വാദങ്ങളെയും കോടിതി തള്ളി. യുവതിയുടെ നിലവിലെ ജീവിത സാഹചര്യങ്ങളെ കുറിച്ച് മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ജഡ്ജിയോട് മുന്‍പ് നിര്‍ദേശിച്ചിരുന്നതായി മെയ് 9ലെ ഉത്തരവില്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കുന്നത് ഭര്‍ത്താവാണെന്നും താന്‍ സന്തോഷകരമായ ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗ ണിച്ചായിരുന്നു സുപ്രീംകോടതി ശിക്ഷ റദ്ദാക്കിയത്. പെണ്‍കുട്ടി വിവാഹ ജീവിതത്തില്‍ സന്തോഷവതി യാണെന്നും അവരുടെ കുടുംബജീവിതത്തെ അലോസരപ്പെടുത്താന്‍ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല മരുമകളെ വിവാഹം കഴിക്കുന്നത് തമിഴ്‌നാട്ടില്‍ ആചാരമായി കണക്കാക്കാറുണ്ടെ ന്നും കോടതി വിലയിരുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.