Home

സസ്പെന്‍ഷന്‍ നിയമവിരുദ്ധം, റദ്ദാക്കണം ; ട്രൈബ്യൂണലിനെ സമീപിച്ച് എം ശിവശങ്കര്‍

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് എം ശിവശങ്കര്‍. ആവശ്യമുന്നയിച്ച് ശിവശങ്കര്‍ കേന്ദ്ര അഡ്മി നിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണ മെന്ന് എം ശിവശങ്കര്‍. ആവശ്യമുന്നയിച്ച് ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീ പിച്ചു.

സസ്പെന്‍ഷന്‍ കാലം സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ സ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്നും തന്റെ ഭാഗം കേള്‍ക്കാതെ യാണ് നടപടി സ്വീകരിച്ചതെന്നും ഹര്‍ ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്ക് പിന്നില്‍ മാധ്യമവിചാരണയും ബാഹ്യസമ്മര്‍ദവുമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായി. 170 ദിവസത്തെ സസ്പെന്‍ഷന്‍ കാലാവധി സര്‍വീസ് ആയി കണ ക്കാക്കണം. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ ജയിലില്‍ കിടന്നത് കുറ്റാരോപിതനായാണ്. തനിക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ എന്‍ഐഎ യ്ക്ക് കഴിഞ്ഞില്ല. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരില്‍ തള്ളിയെന്നും ശിവശങ്കര്‍ പറയുന്നു.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. സര്‍വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതി നേഴു മാസത്തിനു ശേഷമാണ് തിരിച്ചെ ടുത്തത്. സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചു വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി യുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കര്‍ അവധിക്ക് അപേക്ഷിക്കുകയായിരുന്നു.

2020 ജൂലൈ ഏഴു മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അനുവദിച്ച അവധി റദ്ദാക്കി ശിവശങ്കറിനെ ജൂലൈ 27 മുതല്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.