Home

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കോവിഡ് ചികിത്സ മാത്രം ; ചികിത്സാ മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്

എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം ചികിത്സ എത്തിക്കുകയാണ് പുതിയ മാര്‍ഗരേഖയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുക ളാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് ഇതര ചികിത്സകള്‍ അടിയന്തര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ മെന്നാണ് പുതിയ ചികിത്സാ മാനദണ്ഡത്തില്‍ നിര്‍ദ്ദേശിക്കുന്നത്. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മരുന്ന് നല്‍കി വിടാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കുന്നത്. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. ഓരോ താലൂക്ക് ആശുപത്രിയിലും അഞ്ച് വെന്റിലേറ്ററുകള്‍ അടങ്ങുന്ന സൗകര്യം സജ്ജമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും.

ഈ മാസം 31 വരെ മറ്റ് ചികില്‍സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.കോവിഡ് ചികിത്സയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവെയ്ക്കണമെ ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ഒപി തുടങ്ങണം. നേരിയ രോഗലക്ഷ ണങ്ങള്‍ ഉള്ളവര്‍ക്ക് മരുന്ന് നല്‍കി വിടാ ന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കേണ്ടത്.

കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഓക്സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതി നും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാനാകു മെന്നാണ് ആരോ ഗ്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

കേസുകള്‍ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകള്‍ ഉയരുന്നത് പിടിച്ചു നിര്‍ത്താനാകു മെന്നാണ് പ്രതീക്ഷ. ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോ ള്‍ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.