Breaking News

സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല ; കോവിഡ് മരണം ഐസിഎംആര്‍ മാനദണ്ഡ പ്രകാരം ; പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ മറുപടി

കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : കോവിഡ് മരണക്കണക്കില്‍ സര്‍ക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ലെന്ന് ആരോ ഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കാരണം തീരു മാനിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. ഐസിഎം ആറിന്റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കോവിഡ് പ്രതി രോധപ്രവര്‍ത്തനങ്ങളും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതെന്നും വീണാ ജോര്‍ജ് പറ ഞ്ഞു. കോവിഡ് മരണക്കണക്കില്‍ സര്‍ക്കാ ര്‍ ഒളിച്ചുകളിക്കുകയാണെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആരോപണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുക യാ യിരുന്നു മന്ത്രി.

സംസ്ഥാനത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓണ്‍ ലൈ ന്‍ സംവിധാനം ഏര്‍പ്പെ ടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും ആശുപത്രിയില്‍ ഒരാള്‍ മരിച്ചാല്‍ ചികിത്സിക്കുന്ന ഡോക്ടര്‍, അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ട് ഇത് സംബന്ധിച്ചുള്ള റിപ്പോ ര്‍ട്ട് ഓണ്‍ലൈന്‍ ആയി തന്നെ അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഇ ത് നടക്കണം. ഈ വിവരങ്ങള്‍ ക്രോ ഡീകരിച്ച് ജില്ലാ തലത്തില്‍ തന്നെ പ്രസിദ്ധീകരിക്കുകയും വേണം.

പുതിയ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മിച്ചു പരിശീലനം നല്‍കിയി ട്ടുണ്ട്. കോവിഡ് മരണങ്ങള്‍ മാത്രമല്ല, എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മരണമാണോ എന്നത് ഡോക്ടര്‍മാര്‍ തന്നെയാണ് അവരു ടെ മാര്‍ഗരേഖ അനുസരിച്ച് തീരുമാനമെടുക്കുക. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാം. ഇക്കാര്യ ത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.