Breaking News

സര്‍ക്കാരിന്റെ തടസവാദങ്ങള്‍ അംഗീകരിച്ചില്ല ; സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന് സുപ്രീം കോടതി ജാമ്യം നല്‍കി

ധര്‍മ്മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യ ത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ അംഗീകരിക്കാതെ സൂര്യനെല്ലി പെണ്‍വാ ണിഭ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജയിലിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തി ങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം.

ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരു ന്നു. കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ അനുവദിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.

2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് ധര്‍മ രാജന്‍ അറസ്റ്റിലായത്. ധര്‍മരാജനെ പാര്‍പ്പിച്ചി രിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാ ര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാ മ്യം നല്‍കുകയായിരുന്നു. കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മരാജന്‍ നേരത്തെ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ധര്‍മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കി ലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗ ണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലി പീഡനം.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.