കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമസ് പൊലീ സിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിദേശത്തുളള എസ്എഫ്‌ഐയുടെ കായംകുളം മുന്‍ ഏരിയ പ്രസിഡന്റ് അബിന്‍ സി രാജ് ആണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചത്.
ആലപ്പുഴ : വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവിലായിരുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമ സ് പിടിയിലായതിനു പിന്നാലെ പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍. രണ്ടു ലക്ഷം രൂപ ചെല വായെന്നും ഇതിന് സഹായിച്ചത് ഇപ്പോള്‍ മാലിദ്വീപില്‍ ജോലി ചെയ്യുന്ന എസ്എഫ്‌ഐ മുന്‍ ഏരിയ പ്ര സിഡന്റ് അബിന്‍ സി രാജ് ആണെന്നും നിഖില്‍ പൊലീസിന് മൊഴി നല്‍കി. അബിനെ ഉടന്‍ നാട്ടി ലെ ത്തിക്കുമെന്ന് കായംകു ളം ഡിവൈഎസ്പി പറഞ്ഞു.
കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയത് അബിനാണെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അബിന്‍ നേരത്തെ കായംകുളത്ത് വിദ്യാ ഭ്യാസ ഏജന്‍സി നടത്തിയിരുന്നു. 20 20ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി ക ണ്ടെത്തിയിരുന്നു.കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിന് പ്രവേശനം നേടിയത്. അബിന്‍ തയ്യാറാക്കി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണെന്നും കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് എംകോം പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പി ച്ചതെന്നുമായിരുന്നു നിഖിലിന്റെ മൊഴി.
മൊബൈല്‍ നഷ്ടപ്പെട്ടെന്ന്
നിഖില്‍ തോമസിന്റെ മൊഴി
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമ സ് പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനി ല്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പു റത്തുവന്നത്. എസ്എഫ്‌ഐയുടെ കായംകുളം മുന്‍ ഏരിയ പ്രസിഡന്റ് അ ബിന്‍ സി രാജ് ആണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചത്. കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല അംഗീകരിക്കും എന്ന് ധരിപ്പിച്ചു. രണ്ടു ലക്ഷം രൂപയാണ് സര്‍ ട്ടിഫിക്കറ്റുണ്ടാക്കാന്‍ ചെലവിട്ടതെന്നും നിഖില്‍ മൊഴി നല്‍കി. അതേസമയം തന്റെ മൊബൈല്‍ ഉ പേക്ഷിച്ച ശേഷമാണ് നിഖില്‍ പൊലീസിന്റെ കൈയില്‍ പെടുന്നത്. മൊബൈല്‍ നഷ്ടപ്പെട്ടെന്നാണ് മൊഴി.
വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവം വിവാദമായതിന് പിന്നാലെ, നിഖില്‍ തോമസിനെ സിപിഎം പുറത്താക്കിയി രുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാ ല തന്നെ വ്യക്തമാക്കിയതിന് പിന്നാ ലെ എസ്എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി യത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവര്‍ ത്തകനെതിരെ നടപടിയെടുത്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.