കുവൈത്ത് സിറ്റി : വിദേശികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണിത്.
വിദേശികള്‍ – സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യമന്ത്രിയും നിക്ഷേപ സഹമന്ത്രിയുമായ നൂറ അല്‍ ഫാസം വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഈ മാസം മുതല്‍ വരുമാനത്തിന്റെ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി പ്രതി വര്‍ഷം രണ്ടര കോടി ദിനാര്‍ സര്‍ക്കാരിന് വരുമാനം പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.
കുവൈത്ത് പൗരന്മാര്‍ക്കോ, പ്രാദേശിക ബിസിനസുകള്‍ക്കോ നിലവില്‍ നികുതി ഏര്‍പ്പെടുത്തില്ല. പകരം, സംസ്ഥാന ബജറ്റ് ശക്തിപ്പെടുത്തുന്നതിനതിന്റെ ഭാഗമായിട്ടാണ് വിദേശികളുടെ ഫീസ് വര്‍ധനവിനുള്ള നീക്കം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക, നിക്ഷേപം ആകര്‍ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളാണ് കുവൈത്ത് പിന്തുടരുന്നതെന്ന് അല്‍-ഫാസം ഊന്നിപ്പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.