Breaking News

‘സരിത്തിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി, ജീവന്‍ അപകടത്തില്‍’; സ്വപ്‌നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

സഹപ്രവര്‍ത്തകന്‍ പി എസ് സരിത്തിനെ തന്റെ ഫ്ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊ ണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക് അവന്യൂ എന്ന ഫ്ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു

പാലക്കാട് : സഹപ്രവര്‍ത്തകന്‍ പി എസ് സരിത്തിനെ തന്റെ ഫ്ളാറ്റിലെത്തി ഒരുസംഘം തട്ടിക്കൊ ണ്ടുപോയെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക് അവന്യൂ എന്ന ഫ്ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്ന മാധ്യമങ്ങ ളോട് പറഞ്ഞു. പൊലീസ് യൂണിഫോമിലല്ല സംഘമെത്തി യത്. ഐഡി കാര്‍ഡ് ഒന്നും കാണിച്ചില്ലെന്നും സ്വപ്ന വ്യക്തമാക്കി.

ഒരു സ്ത്രീ എന്നനിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ പറഞ്ഞപ്പോള്‍ ഇതാണ് നട പടി. തനിക്കും മകനും അമ്മക്കും ഭീഷണിയുണ്ട്. തനിക്ക് എന്തും സംഭവിക്കാം. ഏതു നിമിഷ വും സംഭവിക്കാം. തന്റെ കൂടെ നില്‍ക്കുന്നവര്‍ എല്ലാവരും ട്രാപ്പിലാണ്. രാവിലെ മാധ്യമപ്രവര്‍ ത്തകരെ കണ്ടതിന് 15 മിനുട്ടിനകമാണ് ഇതു സംഭവിച്ചത്. എച്ച്ആര്‍ഡിഎസില്‍ തന്റെ സഹ പ്രവര്‍ത്തകനാണ് സരിത്ത്. പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോകല്‍. ഒരു സ്ത്രീ സത്യം പറഞ്ഞാല്‍ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ഒരു സ്ത്രീ സത്യം തുറന്നു പറഞ്ഞാല്‍ എന്തും സംഭവിക്കാം എന്നതാണ് കേരളജനത ഇതുകൊണ്ട് മന സ്സിലാക്കേണ്ടത്. ആരെയും പട്ടാപ്പകല്‍ വെട്ടിക്കൊല്ലാം, കിഡ്നാപ്പ് ചെയ്യാം, എന്തും ചെയ്യാം എന്ന താണ് കേരളത്തിലെ അവസ്ഥ. സ്റ്റാഫ് അക്കോമഡേഷനില്‍ നിന്നാണ് സരിത്തിനെ ബലമായി പിടി ച്ചു കൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതിയാണ് സരിത്ത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.