സൗമ്യ സന്തോഷ് കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് എം എ ബേബി
തിരുവനന്തപുരം : പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകള്‍ നമ്മുടെ നാട്ടിലെ ആര്‍എ സ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണി വരെന്ന് സി.പി.എം നേതാവ് എം.എ ബേബി. ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്ക ളയണമെന്ന് എം.എ ബേബി ആവശ്യപ്പെട്ടു.
സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ദുഃഖം അറിയിച്ച് ഫേസ്ബു ക്കില്‍ എഴുതിയ കുറിപ്പിലാണ് എംഎ ബേബി ആര്‍എസ് എസ്സിനെ കടന്നാക്രമിച്ചത്. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവര്‍. സയണിസ്റ്റുകളുടെ ആക്രമണങ്ങളെ ജനാധിപത്യ വാദികള്‍ തള്ളിക്കളയണമെന്ന് എം.എ ബേബി പറഞ്ഞു.
എം.എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമി ത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊല്ലപ്പെ ട്ടത്. ഉപജീവനത്തിനായി സംഘര്‍ഷ പ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.
ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. പലസ്തീനെ കയ്യേറി വച്ചി രിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍ എസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണി വര്‍. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയ ണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.