ബംഗളൂരു : വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. വി വാഹ ശേഷം ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായി രുന്നു കോടതിയുടെ പരാമര്‍ശം. ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കിയ കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശം.
പുരുഷന്‍ പുരുഷനാണ്, കൃത്യം കൃത്യമാണ്, പീഡനം പീഡനമാണ്. സ്വന്ത്യം ഭര്‍ത്താവ് സ്വന്തം ഭാര്യയോട് ആണെങ്കിലും. വിവാഹം എന്നത് ഒരിക്കലും പുരുഷന്മാര്‍ക്ക് അവരുടെ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സോ പ്രത്യേക അവകാശമോ അല്ല. അത് കുറ്റകരമാണ്. ശിക്ഷ ലഭിക്കേണ്ടതാണ്. അത് ഭര്‍ത്താ വ് ആണെങ്കിലും കുറ്റകൃത്യം കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.
സമ്മതമില്ലാതെ സ്വന്തം ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുന്നത് റേപ്പ് അഥവാ പീഡനം ആണ്. ഇത്തര ത്തിലുള്ള അതിക്രമങ്ങള്‍ ഭാര്യയുടെ മനോനില തെറ്റിക്കും. മാനസികമായി നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ഭര്‍ത്താവിനുമേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്ര മാണ് ഈ കോടതിയുടെ പരിഗണനയിലുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഭര്‍ത്താവ് വിവാഹ ജീവി തത്തിന്റെ തുടക്കം മുതല്‍ തന്നെ ലൈംഗിക അടിമയെപ്പോലെയാണ് പെരുമാറിയതെന്നാണ് സ്ത്രീയുടെ പരാതി. തന്റെ ഭര്‍ത്താവിനെ മനുഷ്യത്വമില്ലാത്തയാള്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. മകളുടെ മുന്നി ല്‍ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് സ്ത്രീ പറയുന്നു. ഭര്‍ ത്താവായതിനാല്‍ മാത്രം ബലാത്സംഗക്കേസില്‍ നിന്ന് പുരുഷനെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘന മാണെന്ന് കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ ലൈംഗികാതിക്രമം ഭാര്യയുടെ
മാനസികാവസ്ഥയില്‍ ഗുരുതര ആഘാതങ്ങള്‍ ഉണ്ടാക്കും
ഭര്‍ത്താവിന്റെ ലൈംഗികാതിക്രമം ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. ഇത് ഭാര്യയില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളു ണ്ടാക്കും. ഭര്‍ത്താക്കന്മാരു ടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നു. അതിനാല്‍ നിയമനി ര്‍മാതാക്കള്‍ ഇപ്പോള്‍ നിശബ്ദരുടെ ശബ്ദം കേള്‍ ക്കേണ്ടതുണ്ട്’- കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താക്ക ന്‍മാര്‍ ഭാര്യമാരുടെ ശരീരവും മനസും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാ ണെന്നു ള്ള പുരാതനമായ ചിന്തയും കീഴ് വഴക്കവും അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പുരാ തനവും പിന്തിരിപ്പനും മുന്‍വിധി നിറഞ്ഞതുമായ ഈ ധാരണ കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.