ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധി ച്ച് ‘അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായി മാലാപാര്‍വതി. സ മിതിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യ ക്തമാക്കിയത്.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാ ത്തതില്‍ പ്രതിഷേധിച്ച് ‘അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസി സി)യില്‍ നിന്ന് നടിമാരായ ശ്വേ താ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായി മാലാ പാര്‍വതി. സമിതിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് മാധ്യമ ങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഐസി സിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും ‘അമ്മ’ അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു.
താരസംഘടനയായ ‘അമ്മ’ യുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി മാലാ പാര്‍വതി പറഞ്ഞു. യുവനടി യെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടതാണെന്നു മാലാ പാര്‍വ തി ആവശ്യപ്പെട്ടു. വിജയ് ബാബു മാറിനില്‍ക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്‌സിക്യൂട്ടീവി ല്‍ നിന്നു മാറ്റിനിര്‍ത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്‌സിക്യൂട്ടീവിന്റേത് തെറ്റായ നട പടിയാണ്. ഇത് അംഗീകരിക്കാനാകില്ല. അമ്മയില്‍നിന്ന് ഒരു അംഗത്തെ പുറത്താക്കാന്‍ സാധിക്കില്ല. സ്ഥാനങ്ങളില്‍നിന്നു മാറ്റാനാകുമെന്നും മാല പാര്‍വതി മാധ്യമങ്ങളോടു പറഞ്ഞു.
ഇരയുടെ പേര് പറയുന്നത് ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യയിലുള്ള നിയമമാണ്. കേസു കൊടുത്ത പെണ്‍കു ട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ പക്കലുണ്ട് എന്നൊക്കെ പറയുന്നത് അംഗീകരിക്കുമ്പോള്‍ പോലും പേര് പറഞ്ഞ കാര്യം അംഗീകരിക്കാന്‍ പറ്റില്ല. നട പടിയുണ്ടാകേണ്ടതുണ്ട്. എ ക്സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തില്‍ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല.
ഞങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് അംഗീകരിക്കും എന്നു തന്നെയാണ് കരുതിയിരുന്നത്. പ്രസ് റിലീസില്‍ വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്നാണ് പറയുന്നത്. ‘അമ്മ’ ആവശ്യപ്പെട്ടു എ ന്നൊരു വാക്കില്ല. അത് അച്ചടക്ക നടപടിയായി കാണുന്നില്ല. സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ശരിയായ ത് ആണോയെന്ന് സംശയിക്കുന്നു.’- മാലാ പാര്‍വതി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.