Breaking News

സഭയെ പ്രക്ഷുബ്ധമാക്കി ഷുഹൈബ് വധം : കൊല്ലിച്ചവരേയും പിടികൂടണം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടു ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി ടി സിദ്ധിഖ് നിയമസഭയില്‍. പുതിയ വെളിപ്പെടു ത്തല്‍ അനുസരിച്ചാണ് ശുഹൈ ബ് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു ടി.സിദ്ധീഖ്. അടിയ ന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആ വശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളുടെ തടവിലല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതി കരിച്ചു. ഷുഹൈബ് വധക്കേസ് ദുര്‍ബല പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഷുഹൈബ് വധക്കേസ് പ്രതികള്‍ വി.ഐ.പി ക്വട്ടേഷന്‍ പ്രതികളാണെന്ന് ടി.സിദ്ധിഖ് പറഞ്ഞു. എന്നെ കൊണ്ട് ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ? കണ്ണൂര്‍ ജയിലില്‍ വച്ച് ആറ് മണിക്കൂര്‍ ആണ് ആകാശ് കാമുകിയുമായി സല്ലപിച്ചത്. ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രതികളെ സംരക്ഷിക്കാ നാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.

ജന്മി കുടിയാന്‍ പോരാട്ടം നടന്ന തില്ലങ്കേരിയില്‍ ഇപ്പോള്‍ പുതിയ പോരാട്ടമാണ് നടക്കുന്നത്. കൊന്നവ രും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസില്‍ 11പ്രതികളും സിപിഎം ക്വ ട്ടേഷന്‍ സംഘമാണ്. പ്രതികളെ പുറത്താക്കിയ പാര്‍ട്ടി സി.പി.എം ആണ്. ആകാശ് തില്ലങ്കേരിയും ഷു ഹൈബുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധം മാത്രമായിരുന്നു.

കൊലപാതകത്തിലേ ഒന്നം പ്രതിയുടെ വെളിപ്പെടുത്താലിന്റെ സാഹചര്യത്തില്‍ തുടര്‍ അന്വേഷണം വേ ണമെന്ന് ടി.സിദ്ധിഖ് ആവശ്യപ്പെട്ടു. സി.പി.എമ്മിന് കൊലയില്‍ ബന്ധമില്ലെങ്കില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സി.പി. എ മ്മിന്റെ മടിയിലാണ്. അല്ലെങ്കില്‍ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും അദ്ദേഹം ചോദി ച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.