ദുബൈ: സഫാരി ടൂർ ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ബോധവത്കരണ കാമ്പയിന് തുടക്കമിട്ട് ദുബൈ പൊലീസ്. ശൈത്യകാലം ആരംഭിച്ചതോടെ ദുബൈയിൽ സഫാരി ടൂറുകളും വർധിച്ച സാഹചര്യത്തിലാണ് ദുബൈ ഇക്കണോമി ആൻഡ് ടൂസിസം ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ടൂറിസ്റ്റ് പൊലീസ്, ലഹ്ബാബ് പൊലീസ് സ്റ്റേഷൻ എന്നിവർ ചേർന്ന് സുരക്ഷ ബോധവത്കരണ കാമ്പയിൻ ഒരുക്കുന്നത്.
എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ എന്ന് ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി അന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങൾക്കാകെ സന്തോഷം നൽകുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരികളുടെ പ്രവർത്തനങ്ങൾ, ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ, ഡ്രൈവർമാർ എന്നിവരെ നിരീക്ഷിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. റോഡുകളുടെയും വിനോദസഞ്ചാരികളുടെയും ക്യാമ്പുകൾ നടക്കുന്ന മരുഭൂ മേഖലകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായകമാണ്. കൂടാതെ റോഡപകടങ്ങൾ, ടൂറിസ്റ്റ് രംഗത്ത് നടക്കുന്ന നിയമലംഘനങ്ങൾ എന്നിവ കുറക്കുന്നതിനും ബോധവത്കരണ കാമ്പയിൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.