Gulf

സന്ദര്‍ശക വീസയിലെത്തിയ മലയാളി വീട്ടമ്മ ദുബായിയില്‍ അന്തരിച്ചു

കുട്ടികളുടെ സ്‌കൂള്‍ അടച്ച ശേഷം ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവിടാനാണ് ആറ്റിങ്ങല്‍ സ്വദേശിനി എത്തിയത്.

ദുബായ്  : സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമൊത്ത് ഭര്‍ത്താവിന്റെ കൂടെ ചെലവഴിക്കാന്‍ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു.

തിരുവനന്തപുരം മണമ്പൂര്‍ സ്വദേശി അഭിലാഷിന്റെ ഭാര്യ പ്രിജി (38)യാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ദുബായ് ഡിസ്‌കവറി ഗാര്‍ഡനിലെ ഫ്‌ളാറ്റില്‍ വെച്ച് വിഷുദിവസം ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ആംബലുന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂള്‍ പരീക്ഷ കഴിഞ്ഞ ഉടനെ മക്കളുമൊത്ത് പ്രിജി ഭര്‍ത്താവ് ജോലി ചെയ്യുന്ന ജബല്‍ അലിയിലെ ഡിസ്‌കവറി ഗാര്‍ഡനിലേക്ക് എത്തുകയായിരുന്നു. വലിയവിള സ്വദേശികളായ ശങ്കരന്‍-ഗീത ദമ്പതികളുടെ മകളാണ് പ്രീജ.

നന്തര നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പ്രിജിയുടെ ആകസ്മിക വേര്‍പാടില്‍ മണമ്പൂര്‍ പ്രവാസി കൂട്ടായ്മ അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.