സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവിരുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന- യു.ഡി.എഫ്. വനിതാ സ്ഥാനാത്ഥികള്‍
തിരുവനന്തപുരം : എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്നതിനെക്കുറിച്ച് ബോധ്യമുള്ളവരാണ് സ്ത്രീകള്‍. അവര്‍ക്ക് സദാചാര ക്ലാസ് എടുക്കാന്‍ ജോയ്സ് ജോര്‍ജെന്നല്ല, ഒരാളും മുതിരേണ്ടതി ല്ലെന്ന് യു.ഡി.എഫ്. വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് സ്ഥാനാര്‍ത്ഥികള്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ഇടതുപക്ഷം സമ്പൂര്‍ണ സ്ത്രീവി രുദ്ധമായി അധ:പതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ജോയ്സ് ജോര്‍ജിന്റെ സ്ത്രീവി രുദ്ധവും സംസ്‌കാര ശൂന്യമായ പ്രസ്താവന. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കാത്തതു തൊട്ട് സിപിഎം കൊലക്കത്തിക്കിരയാക്കപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെകെ.രമയ്ക്കെതി രേയുള്ള അധിക്ഷേപം വരെ അത് നീളുന്നു.
മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവരുടെ ആശിര്‍വാദത്തോടെയായിരുന്നു ഈ പരാമര്‍ശങ്ങ ളെന്നത് ആക്ഷേപത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തി ന് കുലുങ്ങിച്ചിരിച്ച് അംഗീകാരം നല്‍കുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ എം.എം.മണി. ഇതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സ്ത്രീ തൊഴിലാളിക്കെതിരേ നേരത്തേ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തി യാണ് എംഎം.മണി. അതില്‍ ഖേദം പോലും ഇതുവരെ അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നല്‍കാത്തതു തൊട്ട് സിപിഎം കൊലക്കത്തിക്കിരയാക്കപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെകെ.രമയ്ക്കെതിരേയുള്ള അധിക്ഷേപം വരെ അത് നീളുന്നു.
പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ
കെ.കെ.രമ 9497648545
പത്മജ വേണുഗോപാല്‍ 9995600007
ഷാനിമോള്‍ ഉസ്മാന്‍ 9447253703
നൂര്‍ബിനാ റഷീദ് 9447165795
ബിന്ദുകൃഷ്ണ 9447191515
പി കെ ജയലക്ഷ്മി 7902404648
ഡോ.പി. ആര്‍.സോണ 9567245369
അന്‍സജിത റസല്‍ 9447025657
വീണ എസ് നായര്‍ 7403007000
കെ.എ .ഷീബ 9645934012
അരിതാ ബാബു 8129856040
രശ്മി ആര്‍. 9447894267
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.