Breaking News

സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്.

ദുബായ് : ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ നാവിഗേറ്ററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാരാമെഡിക്കൽ ജീവനക്കാരെ പർവതത്തിൽ ഇറക്കി സഞ്ചാരികരുടെ ആരോഗ്യനില  ഉറപ്പാക്കിയ ശേഷമാണ് ഹെലിപോക്ടറിൽ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.
സഹായ അഭ്യർഥന ലഭിച്ച ഉടൻ ദ്രുത‌കർമസേനാംഗങ്ങളെ പ്രദേശത്തെത്തിച്ച് സഞ്ചാരികളുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ലാൻഡിങിന് പറ്റിയ ഇടം കണ്ടെത്തിയായിരുന്നു രക്ഷാപ്രവർത്തനം. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസ് ആപ്പിലെ എസ്ഒഎസ് സേവനം ഉപയോഗിച്ചോ സഹായം തേടാം.

The Gulf Indians

Recent Posts

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി…

2 days ago

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ…

2 days ago

മ​ദീ​ന ബ​സ് ദു​ര​ന്തം; മ​രി​ച്ച​വ​രെ​ല്ലാം ഹൈ​ദ​രാ​ബാ​ദി​ൽ​ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ

മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ…

2 days ago

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു.…

3 days ago

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.…

3 days ago

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ…

3 days ago

This website uses cookies.