മദീന : സൗദിയിലെ റോഡ് യാത്രികരുടെയും സഞ്ചാരികളുടെയും ഇഷ്ടപാതകളിലൊന്നായി മാറുകയാണ് മദീന പ്രവിശ്യയിലെ അൽ ഫഖറ ചുരം റോഡ്. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അൽ ഫഖറ ചുരം മാറിയിരിക്കുന്നു. അങ്ങേയറ്റത്തെ പരുക്കൻ സ്വഭാവമുള്ള അൽ ഫഖറ ചുരം അൽ ഫഖറ ഗ്രാമവാസികൾക്ക് എക്കാലത്തും പേടിസ്വപ്നമായിരുന്നു. ചുരം റോഡ് ഇല്ലെങ്കിൽ പ്രദേശവാസികൾക്ക് അയൽ നാടുമായി ബന്ധപ്പെടാനുള്ള വഴി അടയുന്ന അവസ്ഥയായിരുന്നു.
മദീനയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് അൽ ഫഖറ എന്ന പർവത ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലകളിലൊന്നാണിത്. അൽ ഫഖറ ഗ്രാമത്തിലേക്കുള്ള റോഡിന് 42 കിലോമീറ്റർ നീളമുണ്ട്. ഈ റോഡ് മദീന, യാമ്പു ഹൈവേയും പഴയ മദീന, ബദർ റോഡും അടക്കം മദീനയിലെ പ്രധാന റോഡുകളുമായി കൂടിച്ചേരുന്നു.
20 കിലോമീറ്റർ നീളമുള്ള അൽ ഫഖറ ചുരം റോഡ് അൽ ഫഖറ ഗ്രാമത്തിൽ എത്തുന്നതിന് മുൻപ് അൽ ജഫർ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. മദീന പ്രവിശ്യയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, വേനൽക്കാലത്തും ശൈത്യകാലത്തും തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അൽ ഫഖറ വേനൽക്കാല വിനോദസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. വൈദ്യുതിയും വാർത്താവിനിമയ സേവനങ്ങളും ലഭ്യമാക്കിയതിന് ശേഷം ഈ ഗ്രാമത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി.
ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയർന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്തുള്ള ലൈറ്റിങ്, ഫ്ലോർ പെയിന്‍റുകൾ, ദിശാസൂചനകൾ, ഗ്രൗണ്ട് മാർക്കിങ്ങുകൾ, വാണിങ് വൈബ്രേഷനുകൾ, കോൺക്രീറ്റ് ബാരിക്കേഡുകൾ അടക്കം നിരവധി പ്രവൃത്തികൾ നടപ്പാക്കി അൽ ഫഖറ ചുരം റോഡിൽ സമീപകാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ഇത് ഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും വർധിച്ചുവരുന്ന ഡിമാൻഡിനനുസരിച്ച് റോഡിലെ സുരക്ഷാ നിലവാരം ഉയർത്തുകയും ചെയ്യുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.