Home

സച്ചിന്‍-ആര്യ വിവാഹം സെപ്തംബര്‍ നാലിന്, വേദി എകെജി സെന്റര്‍; ക്ഷണക്കത്തുമായി സിപിഎം

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവു മായുള്ള വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എകെജി സെന്ററി ല്‍ സെപ്തംബര്‍ നാലിന് രാവിലെ 11നാണ് കല്യാണം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം എകെജി സെന്ററില്‍ സെ പ്തംബര്‍ നാലിന് രാവിലെ 11നാണ്കല്യാണം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറങ്ങിയ ലളിതമായ കത്തില്‍ സെക്രട്ടറി ആ നാവൂര്‍ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്. സെപ്തംബര്‍ നാലിന് നട ക്കാനിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാര്‍ട്ടി തീരുമാനം. രക്ഷകര്‍ത്താക്കളുടെ പേരും വീടി ന്റെ മേല്‍വിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാ ഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും. സിപി  എം ചാല കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിന്‍ ദേ വും ബാലസംഘം- എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് അടുപ്പത്തിലാകുന്നത്. മാര്‍ച്ചിലാ യിരുന്നു സിപിഎമ്മിന്റെ യുവനേതാക്കളായ ഇരുവരുടെയും വിവാഹ നിശ്ചയം.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി രിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയി ന്റ്സ് കോളേജില്‍ വിദ്യാര്‍ ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകു ന്നത്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.