കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണം. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതി ജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറ ഞ്ഞി രുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം : ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ സത്യപ്രതിജ്ഞ എഴുതി കൊടുത്തതിലെ പിഴവാണ് ഇതിന് കാരണം. തമിഴി ലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവ നാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.
കന്നഡയും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര്‍ ദൈവനാമ ത്തിലും 13 പേര്‍ അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എകെ എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എംഎല്‍എ മാണി സി കാപ്പനും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ഗാമി കെ രാജേന്ദ്രനെ പോലെ ദേവികുളം എംഎല്‍എ രാജ തമിഴിലും സത്യപ്രതി ജ്ഞ ചെയ്തു.
എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ ഡി കുമാറിനെ പരാജയപ്പെടുത്തിയാണ് എല്‍ഡി എഫിന്റെ എ രാജ ഇത്തവണ ദേവികുളത്ത് വിജയിച്ചത്. തുടര്‍ച്ചയായി നാലാം തവണയാണ് ദേവി കുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ വിജയിച്ച എ.രാജാ ലീഡ് നില 7848-ആയി ഉയര്‍ത്തി. മറയൂര്‍, അടിമാലി പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് 36കാരനായ രാജ. നിയമസഭയിലേക്ക് കന്നിയങ്കമായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരി യാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.