Kerala

സംസ്ഥാന വ്യാപകമായി എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് കേരള കോൺഗ്രസ് (എം)

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി എല്ലാവർക്കും  എല്ലാവർക്കും സൗജന്യമായി കോവിഡ് 19 പരിശോധന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡൻറുമായ അഡ്വ. കൊട്ടാരക്കര പൊന്നച്ചൻ ആവശ്യപ്പെട്ടു.
രോഗലക്ഷണങ്ങളുള്ളവരേയും രോഗികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരേയും മാത്രമാണ് ഇപ്പോൾ കോവിഡ് പരിശോധന നടത്തുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ ഒരോ വ്യക്തിയുടേയും ആരോഗ്യസ്ഥിതിക്കനുസരിച്ച് വ്യത്യാസം വരാം.
സാർവത്രികമായി പരിശോധന നടത്തിയാൽ മാത്രമേ സാമൂഹ്യ പകർച്ച ഉണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പല രോഗികൾക്കും എങ്ങനെ രോഗം ബാധിച്ചുവെന്നത്  കണ്ടുപിടിക്കാനായിട്ടില്ല.
എല്ലാവർക്കും പരിശോധന നടത്തി സാമൂഹ്യ രോഗ പകർച്ച ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താതെ കേരളം കോവിഡിനെ പിടിച്ചു കെട്ടി എന്ന് ഊറ്റം കൊണ്ടിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ താഴ്ത്തിക്കാണിക്കുകയല്ല. മറിച്ച് കേരള ജനതയെ കോവിഡ് ഭീതിയിൽ നിന്ന് മുക്തരാക്കുക എന്നതാണ് കേരള കോൺഗ്രസ് (എം) ൻ്റെ ലക്ഷ്യമെന്നും  അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ പ്രസ്താവനയിൽ പറഞ്ഞു.
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.