നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.സ്‌കൂളുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ യോഗ ത്തില്‍ നിര്‍ദേശം നല്‍കി
തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.സ്‌കൂളുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ യോഗത്തി ല്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിശോധിച്ചായിരിക്കും തീരുമാനം. ആ ദ്യ ഘട്ടത്തില്‍ പത്തും ഹയര്‍ സെക്കന്‍ ഡറി ക്ലാസുകളാകും തുറക്കുക. സ്‌കൂള്‍ തുറക്കുന്ന തി യതി സംബന്ധിച്ച് വ്യക്തത വരാനുണ്ട്.
നേരത്തെ തന്നെ സ്‌കൂളുകള്‍ തുറക്കണമെന്നത് സംബന്ധിച്ച പൊതു അഭിപ്രായങ്ങള്‍ രൂപപ്പെട്ടി രുന്നു. ആരോഗ്യ വിദഗ്ധരും സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയും, വിദ്യ ഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു.
സാങ്കേതിക സമിതി സ്‌കൂളുകള്‍ തുറക്കാണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. സ്‌കൂളുകളില്‍ പോ കാത്തത് കൊണ്ട് കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ അധ്യാപകരും സഹപാഠികളുമായി കൂടിചേര്‍ന്ന് പഠനം വേണമെന്ന നിലപാടാണ് റിപ്പോര്‍ട്ടില്‍.
ഒക്ടോബര്‍ നാല് മുതല്‍ കോളജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ആരം ഭിക്കും. ഒപ്പം പ്ലസ് വണ്‍ പരീക്ഷയ്ക്കുണ്ടായിരുന്ന തടസവും ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. ഇതെല്ലാം ക ണക്കിലെടുത്താന്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ഉടന്‍ പ്രഖ്യാപനമുണ്ടാകും.
സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ വിതരണവും ഏതാണ്ട് ആ സമയത്തേക്ക് ലക്ഷ്യം കാണും. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നവംബര്‍ ഒന്നിന് മുന്‍പ് നല്‍കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 80 ശതമാനത്തിന് മുകളിലാണ് ഇപ്പോള്‍.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.