Breaking News

സംസ്ഥാനത്ത് വ്യാജ വോട്ടര്‍മാര്‍ 3,24,291 ; ചെന്നിത്തലയുടെ പരാതി ശരിവെച്ച് ടിക്കാറാം മീണ

65 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി ഉയര്‍ന്നു.

തിരുവനന്തപുരം: 65 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍ മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം  3,24,291 ആയി ഉയര്‍ന്നു. 135 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിച്ചത്. ഇരട്ടവോട്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചെന്ന് ചെന്നിത്തല പറഞ്ഞു. താന്‍ പരാതി നല്‍കിയ എല്ലാ മണ്ഡലങ്ങളിലെയും കള്ളവോട്ടര്‍മാരെ കണ്ടെ ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കലക്ടര്‍മാരുടെ പ്രാഥമിക അന്വേഷ ണത്തില്‍ ഇരട്ടവോട്ടെന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ കടന്നുകൂടിയ സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യ പ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് ചെന്നിത്തല കത്ത് നല്‍കി.

ഒരേ പേരും വിലാസവും ഫോട്ടയും ഉപയോഗിച്ച് തന്നെ ഒരു വോട്ടര്‍ക്ക് നിരവധി വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചില വിലാസത്തില്‍ നേരിയ മാറ്റമുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച സംഭവ ങ്ങളുമുണ്ടായിട്ടുണ്ട്. വളരെ ആസൂത്രിതമായ അട്ടിമറി ശ്രമമാണ് വോട്ടര്‍ പട്ടി കയില്‍ നടന്നിരിക്കുന്നതെന്ന് ചെന്നിത്തല കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.ഒരു വോട്ടര്‍ക്ക് ഒരു തിരിച്ചറിയില്‍ കാര്‍ഡ് മാത്രമേ പാടുള്ളു എന്നാണ് നിയമമെന്നിരിക്കെ ഒന്നിലേറെ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത് ഗൗരവമേറിയ കാര്യമാണ്.

പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടു കള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. 91,60,601പുതിയ വോട്ടര്‍ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേര്‍ത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടര്‍ മാരാണ്. പോളിങിന്റെ 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.

ഉദുമയില്‍ ഒരാള്‍ക്ക് നാല് വോട്ടര്‍ ഐഡി കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദുമ എഇആര്‍ഒയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

14 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.