Home

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണ ക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാ നത്തില്‍ നട പടി എടുക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെ ടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നി ത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് മൂ ന്നാം  തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേ ര്‍ക്ക് വാക്‌സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നും ചെ ന്നിത്തല പറഞ്ഞു.

18 വയസ് കഴിഞ്ഞവര്‍ക്ക് കേന്ദ്രം സൗജന്യ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലും വാക്‌സിന്‍ കിട്ടാ നില്ലാത്ത സ്ഥിതിയാണ്. 45 വയസിനു മുകളില്‍ ആദ്യ വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം വാക്‌സിന്‍ 80 ഉം 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അ വസ്ഥ പല സ്ഥലത്തുമുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി വാക്‌സിനായി പരക്കം പായുന്ന കാഴ്ച മിക്ക യിടത്തും കാണാം.

കോവാക്‌സിന്‍ ആദ്യ ടോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് കോവാക്‌സിന്‍ ലഭ്യമല്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എല്ലാം കാര്യക്ഷമമായി നടക്കുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറയു ന്നത്. എന്നാല്‍ താഴെത്തട്ടില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ് എന്നത് യാഥാര്‍ഥ്യമാണ്. ഇക്കാര്യങ്ങ ള്‍ പരിശോധിച്ചു അടിയന്തര നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.