നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാണു സാധ്യ ത. കൂടുതല്‍ ഇളവുകള്‍ നല്‍കി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗണ്‍ ഒഴിവാക്കുക
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വിക്കില്ലെങ്കിലിം കൂടുതല്‍ ഇള വു കളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. തി ങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ലോക്ക്ഡൗണ്‍ അവസാനി ക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതല്‍ ഇളവുകള്‍ വരുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂ ടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാണു സാധ്യത. കൂടുതല്‍ ഇളവുകള്‍ നല്‍കി ഘട്ടം ഘട്ടമായാവും ലോക്ക്ഡൗണ്‍ ഒഴിവാക്കുക.
കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴി വാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരും. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കും.
ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്കും അനു മതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനു മതി ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗ ണിന് ശേഷം ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്‌സലുകള്‍ അനുവദി ക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങ ള്‍ക്കും അനുമതി ഉണ്ട്.
75 ശതമാനംപേരും പൂര്‍ണമായി വാക്‌സിനെടുക്കുന്നതുവരെ പ്രാദേശിക അടിസ്ഥാനത്തില്‍ രോഗ ബാധ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചി ക്കുന്നത്. ഇ പ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്. 75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടു ത്താലേ കോവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.