പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരി ശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാം പിളുകളും നെഗറ്റീവായി
കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക യിലുണ്ടായിരുന്ന 20 പേരുടെ സാമ്പിള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ ഇതുവരെ പരിശോധിച്ച 30 ഫലങ്ങളും നെഗറ്റീവായി.
സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും അഞ്ച് സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് പരിശോധിച്ചത്. നിലവില്‍ നിപ രോഗ ലക്ഷണമുള്ള എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കുട്ടിയുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 30 പേരുടെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. രോഗ ലക്ഷണമുള്ള 17 പേരില്‍ 16 പേര്‍ക്കും നിപയല്ലെന്ന് സ്ഥി രീകരിച്ചു. 21 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇനി വരാനുള്ളത്.
എന്‍ഐവി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോട് എത്തും.68 പേരാണ് കോഴിക്കോട് മെഡി ക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയു ന്ന ത്.നിപ ഇന്‍ക്വബേഷന്‍ പിരിയഡ് കഴിയുന്നത് വരെ 42 ദിവസം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജീവികളുടെ സാമ്പിള്‍ ശേഖരണം സംബന്ധിച്ച കാര്യത്തില്‍ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷ ണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു. ഭോപ്പാലില്‍ നിന്നുള്ള എന്‍ഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളില്‍ നിന്ന് ഉള്‍പ്പെടെ സാമ്പിളു കള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ഏത് രീതിയില്‍ തുടരണമെന്നതില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം മാത്രമാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.