Breaking News

സംസ്ഥാനത്ത് നാളെയും കര്‍ശന നിയന്ത്രണം തുടരും ; യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ആരും അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലത്ത് കൂട്ടംകൂടാനോ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെതന്നെ തീരുമാനിച്ചതാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും കര്‍ശന നിയന്ത്രണം തുടരും. ആരും അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലത്ത് കൂട്ടംകൂടാനോ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു വി ധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും നേരത്തെതന്നെ തീരുമാനിച്ചതാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്ക ണമെന്നാ ണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

വോട്ടെണ്ണല്‍ കേന്ദ്രത്തിലെങ്ങും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആളുകള്‍ തടിച്ചു കൂടരുത്. നിശ്ചിത ആളുകളെയല്ലാതെ മറ്റാരെയും അനു വദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്. ഫലപ്രഖ്യാപനം വരുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതില്‍ പ്രകടി പ്പിക്കാന്‍ തോന്നും. എന്നാല്‍ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകട നത്തില്‍ നിന്ന് മാറിനില്‍ക്കണം. ജയിച്ചുകഴിഞ്ഞാല്‍ നന്ദി പ്രകടിപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പോകു ന്ന പതിവുണ്ട്. ഇത്തവണ അതും ഒഴിവാക്കണം. സ്ഥാനാര്‍ഥിയെ കാണുമ്പോള്‍ ആളുകള്‍ കൂടാ നുള്ള സാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ അത്തരം കാര്യങ്ങള്‍ ഭംഗിയായി നടത്താം.

നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താന്‍ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതില്‍ നിന്ന് മാറിനില്‍ക്കണം. കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നതും സഹകരിക്കുന്ന തുമാണ് ഈ സാഹചര്യത്തിലെ നന്ദിപ്രകടനം. കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടല്‍ മാധ്യമങ്ങള്‍ കഴി വതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.