കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് എട്ട് ശത മാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.ചെറുപ്പക്കാര്‍ക്ക് ഇടയില്‍ കോവിഡ് റീ-ഇന്‍ ഫെക്ഷന്‍ കൂടുതലാണ്
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജ യന്‍. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവ രുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് എട്ട് ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.ചെറുപ്പക്കാര്‍ക്ക് ഇടയില്‍ കോവിഡ് റീ-ഇന്‍ ഫെക്ഷന്‍ കൂടുതലാണ്. പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇത് കൂടുതലാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മഡിക്കല്‍ കോളേജുകളില്‍ കോവിഡ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. സം സ്ഥാനത്തെ 91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പി ക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന വരില്‍ പകുതിയും വാക്‌സിന്‍ എടുക്കാത്തവരാണ്. മരിക്കുന്നവരില്‍ 57.6 ശതമാനം പേരും വാക് സിന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വ്യ ക്തമാക്കി. 26.3% ആദ്യഡോസ് എടുത്തവരാണ്. 7.9% രണ്ടു ഡോസ് എടുത്തവരും മരിച്ചു. ഇവരില്‍ ഭൂരിഭാഗവും പ്രായാധിക്യം, അനുബന്ധ രോഗ ങ്ങള്‍ ഉള്ളവര്‍ ആയിരുന്നു. ആകെ മൂന്നരക്കോടി ഡോസ് വാക്‌സിന്‍ നല്‍കി. 91.61% പേര്‍ക്ക് ആദ്യഡോസ് വാക്‌സീന്‍ നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാവര്‍ക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാം. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍കുളങ്ങള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,14,627 ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(W-IPR)പത്തിന് മുക ളിലുള്ള 422 തദ്ദേശഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡു കളാണുള്ള ത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.