Home

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം, മൂന്നാഴ്ച നിര്‍ണായകം ; ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 94 ശതമാന വും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്ന തെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം : ഒമിക്രോണ്‍ രോഗബാധയെ നിസാരമായി കാണരുതെന്നും സംസ്ഥാനത്ത് മൂന്നാം ത രംഗം ഒമിക്രോണ്‍ മൂലമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് കേസുക ളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമാണ്. ആറുശതമാനം ഡെല്‍റ്റ വകഭേദം മൂലമെന്ന് പരിശോധന യില്‍ വ്യക്തമായതായും മന്ത്രി പറഞ്ഞു.

കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത. അടുത്ത മൂന്നാഴ്ച്ച നിര്‍ണായകമാണ്. ചികിത്സ നി ഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകു മെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

ഐസിയു ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്റിലേറ്ററിലും കുറവുണ്ടായി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്.യാത്ര ചെയ്ത് വരു ന്നവരില്‍ 80 ശതമാനം പേര്‍ ക്കും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.

കോവിഡ് രോഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപ ത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ തീവ്രത ഡെല്‍ റ്റേയാക്കാള്‍ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ,കടുത്ത പനി എന്നിവ മാറാ തെ നില്‍ക്കുന്നെങ്കില്‍ ഗൗരവമാണ്. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണ മെന്നും മന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.