ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീ ക രിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. അതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുളള കാര്യ ങ്ങളുമായി മുന്നോട്ടു പോകും.പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത് പോലെ തന്നെ നടക്കും. ആരോഗ്യ വ കുപ്പുമായി ആലോചിച്ചാണ് സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരു മാനമെടു ത്തതെന്നും മന്ത്രി അറിയിച്ചു.
കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ പരീക്ഷകളും ക്ലാസുകളും നടത്തണം എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എസ്എല്‍സി,പ്ലസ്ടു, പ്ലസ് വ ണ്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടത്തിയത്.പരീക്ഷകള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊ തുജനങ്ങളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തോടെയാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രി പത്ത് മുതല്‍ കാലത്ത് അഞ്ച് വരെയാണ് നിയന്ത്രണം. ജനു വരി രണ്ട് വരെ ഇത് തുടരും. അടിയന്തര സാഹചര്യങ്ങളില്‍ പുറത്ത് ഇറങ്ങേണ്ടി വരുന്നവര്‍ സാക്ഷ്യ പത്രം കൈയില്‍ കരുതണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.
അങ്കണ്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി
ജനുവരി മൂന്നുമുതല്‍ അങ്കണ്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയി പ്പുണ്ടാകുന്നതുവരെ അംഗന്‍വാടികളില്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് വനിത വികസ ന വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. കൊവിഡ് വീണ്ടും ആശങ്കയുയര്‍ത്തുന്ന സാഹച ര്യത്തിലാണ് തീരുമാനം. ജനുവരി മൂന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.