Breaking News

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ് ; 124 മരണം , ടിപിആര്‍ 10.46 ശതമാനം

ടിപിആര്‍ 5ന് താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 382 പ്രദേശങ്ങളും ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 370 പ്രദേശങ്ങളുമാണ് നിലവിലുള്ളത്. 196 എന്നി ങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ടിപിആര്‍.15ന് മുകളിലാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേര്‍ രോ ഗമുക്തി നേടി. കേരളത്തില്‍ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 14,810 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്.

ജില്ല തിരിച്ചുള്ള കണക്ക് :

മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസക്കോട് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 :

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ച ത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂര്‍ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂര്‍ 818, ആലപ്പുഴ 850, കോട്ടയം 774, കാസര്‍ഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ :

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കാസര്‍ക്കോട് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂര്‍ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

10,331 പേര്‍ക്ക് രോഗമുക്തി :

തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂര്‍ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂര്‍ 631, കാസര്‍ഗോഡ് 320 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ലി തിരിച്ചുള്ള കണക്ക്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തിലുള്ളവര്‍ :

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,57,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ :

ടിപിആര്‍ 5ന് താഴെയുള്ള 86 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 382 പ്രദേശങ്ങളും ടിപിആര്‍ 10നും 15നും ഇട യ്ക്കുള്ള 370 പ്രദേശങ്ങളുമാണ് നിലവിലുള്ളത്. 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ടിപിആര്‍.15ന് മുകളിലാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.