രണ്ട് ദിവസത്തില്‍ 3.75 ലക്ഷം പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. കോവിഡ് 19 ബാധി തരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വ കുപ്പ് ഓഗ്മെന്റ ഡ് ടെസ്റ്റിങ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് കൂട്ട പരിശോധന നടത്തും. രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്നും നാളെ യും ആയി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് 1.25 ലക്ഷം പേരേയും നാഴെ 2.5 ലക്ഷം പേരേയും പരിശോധിക്കും.
തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെ ത്തിയായിരിക്കും പരിശോധന നടത്തുന്നത്. രണ്ടാം തരംഗത്തിന്റെ തുടക്കത്തിലും സംസ്ഥാനത്ത് കൂട്ടപരിശോധന നടത്തിയിരുന്നു. ഗുരുതര ശ്വാസകോശ അണുബാധ ഉള്ളവര്‍, കോറോണ രോഗ ലക്ഷണം ഉള്ളവര്‍, വാക്സിന്‍ എടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഒപിയിലെ മറ്റ് രോ ഗികള്‍ എന്നിവരെയും പരിശോധന യ്ക്ക് വിധേയരാക്കും.
കോറോണ മുക്തരായവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ഫ്‌ളുവന്‍സ ലക്ഷണ മുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണു ബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങ ളി ല്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇട പെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ എല്ലാ രോഗികളും, കോ വിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍, (ഡോക്ടറുടെ നിര്‍ദേശ പ്രകാരം) എന്നിവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
സാംപിളുകള്‍ നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും അയയ്ക്കും. കൂടാതെ ടെസ്റ്റിങ് ക്യാമ്പുകളും സംഘടിപ്പി ക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദ ണ്ഡമ നുസരിച്ച് ഐസൊലേറ്റ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.