സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിടത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിട ത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
അറബിക്കടലിനും കേരളത്തിനും മുകളിലായി നില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ. ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ മഴയ്ക്കും സാദ്ധ്യ തയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. മത്സ്യ ത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ട്. അ തേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് നീ ങ്ങിക്കൊണ്ടിരിക്കുന്ന കാലവര്‍ഷം മദ്ധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങളിലേക്കും പൂര്‍ണമായും എ ത്തിച്ചേരും. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് മെയ് 27ഓടെ കാലവര്‍ഷം കേരളത്തിലെത്തും.
കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി (Cyclonic Circula tion) നിലനില്‍ക്കുന്നു. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ ഭവരെ ന്യുനമര്‍ദ്ദ പാത്തിയും (trough) നിലനില്‍ക്കുന്നു. ഇതിന്റെ രണ്ടിന്റെ യും സ്വാധീനത്തില്‍
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ഇടിയും മിന്നലും ശക്തമായ കാറ്റി നും സാധ്യത. അടുത്ത 2 ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും തുടര്‍ന്നുള്ള 2 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.