പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലാവരു ടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിച്ച് 14 പേര്‍ക്ക്കൂടി സി ക്ക സ്ഥിരീകരിച്ചു. ഇതില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. പുനൈ വൈറോളജി ഇന്‍ സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലാവരുടെയും ആരോഗ്യ നില തൃപ്തി കരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഇന്നലെ സ്ഥിരീകരിച്ച ഒരു കേസ് അടക്കം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സിക്ക കേസുകളുടെ എണ്ണം 15 ആയി. തിരുവനന്തപുരം ജി ല്ലയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്.
കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്ത കര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ പകല്‍ സമയങ്ങളി ല്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണ ങ്ങള്‍. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. മരണനിരക്ക് കുറഞ്ഞ വൈറസ് ആണിത്. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഗര്‍ഭിണികളേയാണ് സിക്ക വൈറസ് ഗുരുതരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്ത് വൈറസ് ബാധ യേല്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് അംഗ വൈക ല്യം സംഭവിക്കാനിടയുണ്ട്. ഗര്‍ഭകാലത്തുള്ള സങ്കീര്‍ ണതയ്ക്കും ഗര്‍ഭഛിദ്രത്തിനും വരെ സിക്ക കാരണമാകും. കുട്ടികളിലും മുതിര്‍ന്നവരിലും വൈറസ് സങ്കീര്‍ണതക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നാഡീസംബന്ധമായ പ്രശങ്ങള്‍ക്കാ ണ് ഇത് ഇടയാക്കുക.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.