News

സംസ്ഥാനത്തു സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

സംസ്ഥാനത്തു 2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകൾ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
കോവിഡ് 19 കാലത്തെ ഡിജിറ്റൽ പഠനത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല സാഹചര്യത്തിൽ വിവിധ ഏജൻസികളെ കൂട്ടിയോജിപ്പിച്ച് ഡിജിറ്റൽ ക്ലാസുകൾ ഒരുക്കാൻ കഴിഞ്ഞു. ഇതിന് നേതൃത്വം നൽകുന്ന വിവിധ ഏജൻസികളെ യോഗം അഭിനന്ദിച്ചു. സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ 10, 12 ക്ലാസുകളിലെങ്കിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. ഓൺലൈൻ ക്ലാസുകളിൽ കലാ-കായിക വിദ്യാഭ്യാസംകൂടി ഉൾപ്പെടുത്തും, ഭിന്നശേഷി വിഭാഗം കുട്ടികൾ, ട്രൈബൽ മേഖലയിലെ കുട്ടികൾ എന്നിവരുടെ പഠനത്തിന് കൂടുതൽ പരിഗണന നൽകും. കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, കൗൺസലിംഗ് വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഡിജിറ്റൽ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഓൺലൈൻ പരിശീലനം നൽകാനും തീരുമാനമായി.
കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് കോവിഡ് കാലത്തെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രരചന നടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ തുടർപഠനത്തിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദിനെ യോഗം ചുമതലപ്പെടുത്തി. കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ യൂണിസെഫ് അഭിനന്ദിച്ച വിവരം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ യോഗത്തെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ, സമഗ്രശിക്ഷാ ഡയറക്ടർ ഡോ.എ.പി.കുട്ടിക്കൃഷ്ണൻ, കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത്, എസ്.ഐ.റ്റി. ഡയറക്ടർ ബി.അബുരാജ്, കെ.സി.ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, പ്രദീപ്.സി, സി.പി.ചെറിയമുഹമ്മദ്, ഡോ.സി.വി.കൃഷ്ണൻ, ഡോ.ആർ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.