Web Desk
സംസ്ഥാനത്ത് ഇതുവരെ റൂട്ടീൻ സാമ്പിൾ, ഓഖ്മെൻറഡ്, സെൻറിനൽ, പൂൾഡ് സെൻറിനൽ, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിശോധനാ തോത് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് വിമാനത്താവളങ്ങളിൽ ഈ ക്രമീകരണത്തിന്റെ ഏകോപന ചുമതല നൽകും.
തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളിൽ കർക്കശമായ നിയന്ത്രണ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളിൽ വലിയ തിരക്കുണ്ട്.
മാർക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആൾക്കൂട്ടുമുണ്ടാകുന്നു. നഗരത്തിൽ ശക്തമായ നിയന്ത്രണ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദർശനങ്ങൾ ഒഴിവാക്കണം. ഇത് വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിൻ എന്നതിന് നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല, രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കുകയെന്നതാണ്
ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പോസ്റ്റിങ് കൊടുക്കും. ലോക്ക്ഡൗണിൽ ഇളവുവരുത്തിയപ്പോൾ ബ്യൂട്ടി പാർലറുകൾ തുറന്നെങ്കിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോർട്ടുണ്ട്. പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും. ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണിൽ ഇളവ് നൽകുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അർത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്ക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.