Breaking News

സംശയത്തിന്‍റെ മറയില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

 

താന്‍ മാറി നില്‍ക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ളതിനാല്‍ അല്ലെന്ന് ആരോപണവിധേയയായ സ്വപ്‌ന.ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്നും സ്വപ്‌ന പറഞ്ഞു. എല്ലാ രാഷ്ട്രീയനേതാക്കളെയും തനിക്കാറിയാമെന്നും മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇതൊന്നും ബാധിക്കില്ലെന്നും നഷ്ടം തനിക്കും കുടുംബത്തിനും മാത്രമാണെന്നും സ്വപ്‌ന പറയുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും വിമര്‍ശികൊണ്ടാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. അതേസമയം, എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുന്നുമില്ല. ഒളിവില്‍ കഴിയുന്ന സ്വപ്‌ന പെട്ടെന്ന് തുറന്നുപറച്ചിലിന് മുതിര്‍ന്നതിന് പിന്നില്‍ അവരെ സഹായിക്കാന്‍ പുറത്തുനിന്നും ആളുകള്‍ ഉണ്ടെന്ന സംശയം ഉദിക്കുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ ആണെന്ന് പറയുന്നതല്ലാതെ വിശദാംശങ്ങള്‍ ഒന്നും തന്നെ അവര്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല.

യുഎഇ കോണ്‍സുലേറ്റിന്‍റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് താനെന്ന് എല്ലാവരും പറയുന്നു. താന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വര്‍ണത്തില്‍ ഒരു പങ്കുമില്ലെന്ന് സ്വപനയുടെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു. മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും തെറ്റ് ചെയ്തിട്ടല്ലെന്നും സ്വപ്ന വ്യക്തമാക്കുന്നു.

‘ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്‍റെ പിറ്റേന്ന്, കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു. അതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു. അവിടുത്തെ എസി രാമമൂര്‍ത്തി സാറിനോട് ചോദിച്ചു. യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്, ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു. ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്‍റുമായി എനിക്ക് ബന്ധമില്ല. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.’

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയാണ് താന്‍ ചെയ്യുന്നത് അങ്ങനെ വരുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക, അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് താന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലിയെന്നും മുഖ്യമന്ത്രിയുടെ പിന്നിലല്ല താന്‍ നിന്നതെന്നും സ്വപ്ന പറയുന്നു. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം.അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്.അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.

താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന. ‘ഇതില്‍ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്‍റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്‍റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറി നില്‍ക്കുന്നത്.’

തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണ്. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നോക്കാതെ അതിന് യഥാര്‍ത്ഥ നടപടി എടുക്കണം. ‘എന്‍റെ കാര്യവും അന്വേഷിക്കൂ..ഞാന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ’ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.